പ്രദർശനം ആദിവാസി വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടി; വി ശിവൻകുട്ടി

കേരളീയം പരിപാടിയിൽ ആദിവാസി ജനവിഭാഗത്തെ പ്രദർശന വസ്തുവാക്കിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംഘാടക സമിതി ചെയർമാൻ മന്ത്രി വി.ശിവൻകുട്ടി. ഫോൾക്‌ളോർ അക്കാദമിയുടെ സ്റ്റാളിൽ നടന്ന പ്രദർശനം ആദിവാസി വിഭാഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ്.
നൃത്തം ചെയ്യുന്നതിന് വേണ്ട വേഷം കെട്ടിയ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ബോധപൂർവം അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു അതിനെ തള്ളുന്നുവെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ആദിവാസികളോട് ഏറ്റവും കൂറുള്ളത് ഈ സർക്കാരിനാണ് അവർക്ക് വേണ്ട സഹായവുവും പരിഗണനയും സർക്കാർ നൽകി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
xcvcvxcvxcvxcvx