ബഹ്റൈൻ കിരീടാവകാശി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. റിഫ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധങ്ങളും നയതന്ത്രപരമായ പങ്കാളിത്തവും പ്രധാനമന്ത്രി കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിച്ചിട്ടുണ്ടെന്നും ബഹ്റൈനിന്റെ വികസനത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയും വളരെയേറെയാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, പുതിയ അംബാസഡർക്ക് എല്ലാ വിധ പിന്തുണയും നേർന്നു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കൂടികാഴ്ച്ച വേളയിൽ സന്നിഹിതനായിരുന്നു.
dgdg