ബഹ്റൈനിലെ കുടുംബ സൗഹൃദ വേദി കേരളപ്പിറവി ദിനം ആഘോഷിച്ചു

ബഹ്റൈനിലെ കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നൃത്തം, ഗാനമേള, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികളും നടന്നു. സെക്രട്ടറി എബി തോമസ് സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി.
കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ചെമ്പൻ ജലാൽ, ഇ.വി. രാജീവൻ, ഡോ. പി.വി. ചെറിയാൻ, കുടുംബ സൗഹൃദ വേദി ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ് തുടങ്ങിയവർ സംസാരിച്ചു.
fgfg