‘വെളിച്ചമാണ് തിരുദൂതർ’; ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ സൗഹൃദ സംഗമം നടത്തി

‘വെളിച്ചമാണ് തിരുദൂതർ’ എന്ന കാമ്പയിനിന്റെ ഭാഗമായി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ സൗഹൃദ സംഗമം നടത്തി. മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ മഹത്വം കൽപിച്ച മഹാമനീഷിയാണ് മുഹമ്മദ് നബിയെന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ശരീഫ് മാസ്റ്റർ കായണ്ണ പറഞ്ഞു. ഏരിയ പ്രസിഡന്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.എം ബഷീർ പ്രാർഥനാഗീതം ആലപിച്ചു.
ജലീൽ മാമീർ സ്വാഗതം പറഞ്ഞു. ഷാരോൺ, റഹീം എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ ഹഖ് സമാപന പ്രസംഗം നടത്തി. ഇർഷാദ് കുഞ്ഞികനി അവതാരകനായിരുന്നു.
dfgg