‘വെളിച്ചമാണ് തിരുദൂതർ’ മുഹറഖ് ഏരിയ സൗഹൃദ സംഗമം നടത്തി

‘വെളിച്ചമാണ് തിരുദൂതർ’ എന്ന തലക്കെട്ടിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ സൗഹൃദ സംഗമം നടത്തി. പരിപാടിയിൽ യൂനുസ് സലീം മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രവാചക ജീവിതത്തെ ആധാരമാക്കി നടത്തിയ ക്വിസ് മത്സര പരിപാടിക്ക് അബ്ദുൽ ഹഖ് നേതൃത്വം നൽകി. എ.എം ഷാനവാസ് പരിപാടിയുടെ അവതാരകനായിരുന്നു.
അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഹേബ ഷകീബ് പ്രാർഥനാഗീതം ആലപിച്ച പരിപാടിയിൽ സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. ഏരിയ കൺവീനർ നൗഷാദ്, സമീറ നൗഷാദ്, നൗഷാദ് മീത്തൽ, അബദുൽറഊഫ്, ഷാകിർ ആർ.സി, ഇജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
fgh