ഗ്ലോബൽ കലാലയ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു


കലാലയം സാംസ്കാരിക വേദിയുടെയുടെ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസി എഴുത്തുകാർക്ക് സംഘടിപ്പിച്ച കഥ, കവിത വിഭാഗങ്ങളിൽ ഗ്ലോബൽ കലാലയ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരിൽ നിന്നും ലഭിച്ച മികച്ച രചനകളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. സൗദി അറേബ്യയിൽ നിന്നുള്ള അലിയുടെ  “ഒറ്റച്ചിറകുള്ള പക്ഷികൾ’ എന്ന കഥ ഗ്ലോബൽ കലാലയം കഥ പുരസ്കാരത്തിനും യുഎഇയിൽ നിന്നുള്ള അജ്മൽ റഹ്മാനിന്റെ  “മണങ്ങൾ’ എന്ന കവിത ഗ്ലോബൽ കലാലയം കവിതാ പുരസ്കാരത്തിനും തിരഞ്ഞെടുത്തു.

ഡോ. കെ വി തോമസ്, ആലങ്കോട് ലീലാകൃഷ്ണൻ, മൂസ ബുഖാരി ചേലക്കര, സിദ്ധീഖ് ബുഖാരി ബാപ്പുഞ്ഞി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്കാര ജേതാക്കൾക്ക് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ഫലകവും അനുമോദനപത്രവും നൽകും.

article-image

fcbcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed