ഹരിഗീതപുരം ബഹ്‌റൈന്റെ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈന്റെ ഓണാഘോഷം ഹരിഗീതം ഓണം 2023 എന്ന പേരിൽ സംഘടിപ്പിച്ചു.  സംഘടനയിലെ മുതിർന്ന അംഗങ്ങളും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

അംഗങ്ങൾ അവതരിപ്പിച്ച സോപാന സംഗീതം, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിര, കൊച്ചുകുട്ടികൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ഗൃഹാതുരത്വം ഉണർത്തിയ വിവിധ നാടൻ കളികൾ, എന്നിവ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയോടനുബന്ധിച്ച് നടന്നു. ജോയന്റ് സെക്രട്ടറി അശ്വിൻ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് പ്രമോദ് ചിങ്ങോലി നന്ദിയും പറഞ്ഞു. ദീപക് തണൽ പരിപാടികൾ നിയന്ത്രിച്ചു.

article-image

ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed