സ്വകാര്യ ബസ് സമരം അനവസരത്തിലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു


സ്വകാര്യ ബസ് സമരം അനവസരത്തിലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. നാല് വര്‍ഷത്തിനിടെ രണ്ട് പ്രാവശ്യം സ്വകാര്യ ബസുകളുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ച് കൊടുത്ത ഏക കാലഘട്ടം ഇതാണ്. എന്നാല്‍ ഇത് വിസ്മരിച്ചുകൊണ്ടാണ് ബസുടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. 

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം അനാവശ്യമാണെന്ന് താന്‍ പറയുന്നില്ല. കണ്‍സഷന്‍ ചാര്‍ജിന്‍റെ കാര്യത്തില്‍ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. സീറ്റ് ബെല്‍റ്റും, ബസില്‍ കാമറയും നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

article-image

dsfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed