കാണാതായാളുടെ മൃതദേഹം കണ്ടെത്തി


ഒക്ടോബർ ആറ് മുതൽ ബഹ്റൈനിൽ കാണാതായ ഗോവ സ്വദേശി സിൽവസ്റ്റർ ഡിസൂസ എന്നയാളുടെ മൃതദേഹം ബുഹൈർ മേഖലയിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അറുപത് വയസ് പ്രായമുള്ള ഇദ്ദേഹത്തെ അവസാനമായി കണ്ടത് വെസ്റ്റ് റിഫ ഭാഗത്തായിരുന്നു. ഹൃദയസംബന്ധമായ അസുഖം നേരത്തെയുള്ള പരേതന് പരാലിസിസ് രോഗബാധയുമുണ്ടായിരുന്നു.

ഇദ്ദേഹത്തെ കാണാതായി എന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്നലെ വൈകീട്ട് ബുഹൈറിലുണ്ടായിരുന്ന മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പേ മരണം സംഭവിച്ചതായി പാരമെഡിക്കൽ അധികൃതർ അറിയിച്ചു. പിന്നീട് സൽമാനിയയിലെത്തിച്ച മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

article-image

dfxgxfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed