സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ലൈഫ് ഓഫ് കെയർ അസോസിയേഷൻ

മനാമ
ലൈഫ് ഓഫ് കെയർ അസ്സോസിയേഷനും അൽ റബീഹ് മെഡിക്കൽ സെന്റർ മനാമയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഇരുനൂറില്പരം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ ടോട്ടൽ കൊളെസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, എസ് ജി പി ടി, ബ്ലഡ് പ്രഷർ, ബിഎംഐ, Spo2, പൾസ് റേറ്റ്, സൗജന്യ നേത്ര പരിശോധന , ഗൈനക്കോളജി , പീഡയാട്രിക് , ഫിസിയോതെറാപ്പി കൺസൾട്ടേഷൻ എന്നിവ സൗജന്യമായി നൽകി. പങ്കെടുത്ത എല്ലാവർക്കും ആശുപത്രിയുടെ പ്രിവിലേജ് കാർഡും ലഭിച്ചു.
ക്യാമ്പ് കോർഡിനേറ്റർ ഷകീല മുഹമ്മദ്, ശിവ അംബിക എന്നിവർ അൽ റബീഹ് ജനറൽ മാനേജർ ഷഫീലിലിൽ നിന്നും പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. ഹസൽ ഫർഹാൻ ( ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ) ലബീബ് ( അസിറ്റന്റ് മാനേജർ ) അസ്‌കർ ( പർച്ചേയ്‌സ് മാനേജർ ) എന്നിവരും പങ്കെടുത്തു.