യെമൻ വിമതർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൂടി മരണപ്പെട്ടു

സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന ബഹ്റൈൻ സംഘത്തിന് നേരെ യെമൻ വിമതർ നടത്തിയ ആക്രമണത്തെത്തുടർന്ന് ഇന്നലെ ഒരു സൈനികൻ കൂടി മരണപ്പെട്ടതായി ബഹ്റൈൻ സൈനികവൃത്തങ്ങൾ അറിയിച്ചു. ഫസ്റ്റ് വാറന്റ് ഓഫീസർ ആദം സലേം നസീബാണ് വീരമൃത്യു വരിച്ചത്. അറബ് സഖ്യസേനയിലെ ഓപ്പറേഷൻ ഡിസിസിവിന്റെ ഭാഗമായിരുന്നു ഇദ്ദേഹം.
തിങ്കളാഴ്ചത്തെ ആക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിക്കുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർക്ക് നേരെ പ്രകോപനമില്ലാതെ വിമതർ ഡോൺ ആക്രമണം നടത്തുകയായിരുന്നു.
zdfzdf