ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ അരി വിതരണം നടത്തി


ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ അരി വിതരണം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കൊച്ചി സെൻട്രൽ ഓടത്ത കോൺഗ്രസ് മണ്ഡലം കമ്മറ്റിയുമായി സഹരിച്ച് പരിപാടി സംഘടിപ്പിച്ചത്. നിർധനരായ വീട്ടമ്മമാർക്കാണ് സഹായം എത്തിച്ചത്. ഓടത്താ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വില്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി ഡി വിൻസെൻ്റ് കോൺഗ്രസിൻ്റെ മുതിർന്ന അംഗമായ ചിന്നമ്മ ക്ലീറ്റസിന് നൽകി അരിവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
C.U.C ജനറൽ കൺവീനർ പി റ്റി ക്ലീറ്റസ്, മണ്ഡലം സെക്രട്ടറി പി എസ് ജെറോം, I.N.T.U.C മണ്ഡലം പ്രസിഡന്റ് പീറ്റർ ഡോട്രിക്സ്, ജോയിൻ്റ് സെക്രട്ടറി ടൈറ്റസ് ജോസഫ്, വൈസ് പ്രസിഡന്റ് ജയിംസ് എന്നിവർ സംസാരിച്ചു.
ാേൂ