ബംഗ്ലാദേശ് സ്ഥാനപതിയെ സന്ദർശിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രതിനിധികൾ

മനാമ:
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രതിനിധികൾ ബംഗ്ലാദേശ് അംബാസഡർ നസ്‌റുൽ ഇസ്‌ലാമിനെ സന്ദർശിച്ചു. ബംഗ്ലാദേശ് എംബസിയിൽനിന്ന് ലഭിക്കുന്ന പിന്തുണക്ക് അംബാസഡറെ നന്ദി അറിയിച്ചു.
വർഷങ്ങളായി അൽ ഹിലാൽ ഹെൽത്ത് കെയർ സമൂഹത്തിന് നൽകിയ സംഭാവനകൾക്കും പിന്തുണക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി. അംബാസഡറുടെ ഭാവിപ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസയും അർപ്പിക്കുന്നതായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പറഞ്ഞു.