അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപം; കേസെടുത്ത് പോലീസ്


കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പോലീസ്. ഇടത് സംഘടനാ നേതാവും സെക്രട്ടേറിയറ്റ് മുന്‍ ഉദ്യോഗസ്ഥനുമായ നന്ദകുമാര്‍ കൊത്താപ്പള്ളിക്കെതിരെയാണ് കേസെടുത്തത്.

അച്ചു ഉമ്മൻ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അച്ചു ഉമ്മൻ പരാതി നൽകിയതിനു പിന്നാലെ ഇയാൾ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയിരുന്നു.

വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാ രണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരേയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് അച്ചു ഉമ്മൻ പറഞ്ഞു.

നേരത്തേ ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സിപിഎമ്മിന്‍റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്‍റിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നതായി പരാതിയിൽ പറയുന്നു.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed