തമിഴ്നാട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ചെന്നൈ:
തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മൂലത്തറ സ്വദേശി മീനാക്ഷിപുരം അമ്മൻ എർത്ത് മൂവേഴ്‌സ് ഉടമ പരമേശ്വരൻ (48) മകൻ മോഹിത്ത് (21) എന്നിവരാണു മരിച്ചത്. കോവില്‍പാളയത്ത് പുലർച്ചെ 12.45നാണു അപകടമുണ്ടായത്.
ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് മടങ്ങിവരുന്പോഴായിരുന്നു അപകടം. വിദ്യാഭ്യാസ സ്ഥാപനത്തിൽ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുപോയതായിരുന്നു. എതിർദിശയിൽവന്ന ട്രക്കുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.
ട്രക്കിലുണ്ടായിരുന്ന തെങ്ങിൻതടി കാറിലേക്ക് ഇടിച്ചുകയറിയതാണ് മരണകാരണമായത്. ഇവരെ ഉടന്‍ തന്നെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
a