അനധികൃതമായി നടത്തി വന്ന ഡോക്യുമെന്റ് ക്ലിയറൻസ് സേവനങ്ങളുടെ പരസ്യം ടിക്ക് ടോക്കിൽ; മൂന്ന് ഇന്ത്യക്കാർക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷ

അനധികൃതമായി നടത്തി വന്ന ഡോക്യുമെന്റ് ക്ലിയറൻസ് സേവനങ്ങളുടെ പരസ്യം ടിക്ക് ടോകിലൂടെ നൽകിയ മൂന്ന് ഇന്ത്യക്കാർക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇവരെ നാട് കടത്താനും കോടതി വിധിച്ചിട്ടുണ്ട്. 36 വയസുകാരായ രണ്ട് പുരുഷൻമാരും, 23 വയസ് പ്രായമുള്ള സ്ത്രീയുമാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
വ്യാജമേൽവിലാസം ഉപയോഗിച്ച് 17ഓളം സിപിആറുകളാണ് ഇവർ ഉണ്ടാക്കിയതായി തെളിഞ്ഞത്. ശരിയായ മേൽവിലാസമില്ലാത്തവർക്ക് സിപിആർ ഉണ്ടാക്കി നൽകാമെന്ന രീതിയിൽ ടിക് ടോകിൽ നൽകിയ പരസ്യമാണ് ഇവരെ കുടുക്കിയത്. ഒര ഡോക്യുമെന്റ് സെർവീസ് ഏജൻസിയിൽ ജോലി ചെയ്ത് വന്ന സ്ത്രീയുടെ സഹായത്തോടെയാണ് മറ്റ് രണ്ട് പേർ വ്യാജരേഖകൾ ഉണ്ടാകിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിരുന്നു.
zfg