കണ്ണൂർ സർഗ്ഗവേദി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ കണ്ണൂർ സർഗ്ഗവേദി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം ദേശ സ്നേഹ ദിനമായി ആചരിച്ചു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജമാൽ നദ്‌വി ഇരിങ്ങൽ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അജിത്ത് കണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ അഭിലാഷ് സ്വാഗതം പറഞ്ഞു.
മാധ്യമപ്രവർത്തകരായ രാജീവ് വെള്ളിക്കോത്ത്, പ്രവീൺ കൃഷ്ണ, മഹാത്മഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് എബി തോമസ് എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ സെക്രട്ടറി സജുറാം നന്ദി രേഖപ്പെടുത്തി. സർഗവേദി ഗായക സംഘം ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു.
dxfgdfxd