കേരളീയ സമാജത്തിന്റെ ശ്രാവണം അരങ്ങിൽ ബഹ്റൈൻ പ്രതിഭയുടെ ഒരുമയുടെ ഓണം


ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഒരു മാസം നീളുന്ന ഓണാഘോഷ പരിപാടിയായ “ശ്രാവണം “അരങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാനിധ്യത്തിൽ ബഹ്റൈൻ പ്രതിഭ “ഒരുമയുടെ ഓണം “ എന്ന കലാ സന്ധ്യ അവതരിപ്പിച്ചു. പ്രതിഭയിലെ സ്ത്രീകളും കുട്ടികളും, പുരുഷന്മാരും അടങ്ങിയ കലാ പ്രതിഭകളുടെ പ്രകടനം സദസ്സിനെ ആനന്ദത്തിൽ ആറാടിച്ചു. മതേതരത്വത്തിന്റെ ഉറവകളെ വറ്റിച്ച് കളയരുതെന്ന സന്ദേശമായിരുന്നു പ്രധാനമായും “ഒരുമയുടെ ഓണം” നൽകിയത്.

article-image

sdfgsfa

article-image

dfds

article-image

sfzdsfds

article-image

പ്രതിഭ ഭാരവാഹികളും സമാജം ഭാരവാഹികളും ചേർന്ന സംയുക്ത നേതൃത്വത്തിന്റെ ഒത്ത് ചേരലോടെയാണ് ഔദ്യോഗിക പരിപാടിക്ക് തുടക്കം കുറിച്ചത്. ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ അഭിസംബോധന ചെയ്തു. പരിപാടിയുടെ മുഖ്യ പ്രായോജകരായ മെഗമാർട്ടിനുള്ള ഉപഹാരം പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ മെഗാമാർട്ട് മാർക്കറ്റിങ് കോഡിനേറ്റർ വിഘ്നേഷിന് കൈമാറി. കൺവീനർ പ്രജിൽ മണിയൂർ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നാടകം, ഓണക്കളി, പൂരക്കളി, സിനിമാറ്റിക് ഡാൻസ്, സാരംഗി ശശിധരൻ, ശ്രീനീഷ് ശ്രീനിവാസൻ, അശ്വതി എന്നിവർ കോറിയോഗ്രാഫി ചെയ്ത വിവിധയിനം നൃത്തങ്ങൾ, സംഗീത നൃത്ത ശില്പം, പ്രതിഭ − സ്വരലയയുടെ ഗാനമേള എന്നിവ അരങ്ങേറി.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed