മണ്ണാർക്കാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു


ബഹ്‌റൈനിലെ മണ്ണാർക്കാട്ടുകാരായ പ്രവാസികളെ ഉൾപ്പെടുത്തി മണ്ണാർക്കാട് പ്രവാസി അസോസിയേഷൻ (MPA) രൂപീകരിച്ചു. സെഗയ്യയിൽ വെച്ചു ചേർന്ന യോഗത്തിൽ വെച്ചാണ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. പ്രസിഡന്റായി ഷാജഹാൻ എടത്തനാട്ടുകര, ജനറൽ സെക്രട്ടറിയായി സൽമാനുൽ ഫാരിസ്, ട്രഷററായി  റിയാസുദ്ധീൻ തയ്യിൽ, ഉപദേശക സമിതി ചെയർമാനായി അബ്ദുൽ സലാം എ. പി. എന്നിവരെയും യോഗം തിരഞ്ഞെടുത്തു. മണ്ണാർക്കാട്ടുകാരായ ബഹ്‌റൈൻ പ്രവാസികളുടെ സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുക എന്നതാണ് സംഘടനയുടെ സ്ഥാപക ലക്ഷ്യം എന്ന് ഭാരവാഹികൾ പറഞ്ഞു.  

അസ്ഹറുദ്ധീൻ തയ്യിൽ, ബാലൻ മണ്ണാർക്കാട്, മുഹമ്മദ് പടുവിൽ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും  മുഹമ്മദ്‌ കോട്ടോപ്പാടം, സുഹൈൽ ഇടക്കുറുശ്ശി എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും മുജീബ് എടത്തനാട്ടുകര, ഹരിദാസ്, അനസ് നെയ്യപ്പാടത്ത്‌, ജസീർ തിരുവിഴാംകുന്ന്, ജമാൽ തെങ്കര, ജോബിൻ , നിസാർ മണ്ണാർക്കാട് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. സാമൂഹ്യ പ്രവർത്തകരായ റംഷാദ് അയിലക്കാട്, ഫിറോസ് നങ്ങാരത്ത്‌ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

article-image

xg

You might also like

  • Straight Forward

Most Viewed