ശിഹാബ് തങ്ങൾ: കാലത്തെ അതിജയിച്ച ഓർമ്മകളുടെ യുഗ പുരുഷൻ−സിപി ജോൺ

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നത് കേവലം ഒരു ഓർമ്മദിവസത്തിൽ ഓർത്തെടുക്കേണ്ട വ്യക്തിത്വമല്ലെന്നും അദ്ദേഹം നമ്മോട് വിട പറഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോളും ആ ഓർമ്മകളുടെ പ്രഭ വർധിച്ചു വരികയാണെന്നും പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സി പി ജോൺ.
മറ്റുള്ളവരെ ക്ഷമയോടെ കേൾക്കുകയും ഒരു വ്യക്തി ഒരു പ്രാവശ്യം തങ്ങളുമായി ഇട പഴകിയാൽ അവരുടെ മനസുകളിലേക്ക് ആവാഹിക്കപെടുന്ന അപൂർവ്വം വ്യക്തിതികളിൽ ഒരാളാണ് മഹാനായ ശിഹാബ് തങ്ങളെന്നും സി പി ജോൺ പറഞ്ഞു.
“പൈതൃകം പകർന്നേകിയ രാഷ്ട്രീയ സമസ്യ” എന്ന ശീർഷകത്തിൽ കെഎംസി സി ബഹ്‌റൈൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതര കേരളം ഇന്നും തങ്ങളെ ഓർക്കുന്നത് കേവലം ഏതെങ്കിലും അധികാര രാഷ്ട്രീയത്തിന്റെ വക്താവായിട്ടോ കുറെ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിട്ടോ അല്ല. മറിച് ജാതി മത രാഷ്ട്രീയ ചിന്തകൾക്കധീതമായി തന്റെ മുന്നിലെത്തുന്ന വരെ ക്ഷമയോടെ കേൾക്കുക എന്ന ഏറ്റവും വലിയ കേൾവിക്കാരനായി നിന്ന് കൊണ്ട് സാധാരണക്കാർക്ക് ആശ്വാസമായി മാറിയത് കൊണ്ടാണ്. ആഗോള തലത്തിലും പ്രാദേശിക തലത്തിലും ഒരേ സമയം പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭ അംഗീകരിക്കേണ്ട ഒരു സ്ഥാപനമുണ്ടെങ്കിൽ അത് കെഎംസിസി ആണെന്നും സി പി ജോൺ തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷനായ അനുസ്മരണ സംഗമം കെഎംസിസി മുൻ പ്രസിഡന്റ് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്‌തു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഡോ: പി.വി ചെറിയാൻ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം സിപി ജോണിന് ഉപഹാരം സമർപ്പിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെപി മുസ്തഫ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ശംസുദ്ധീൻ വെള്ളികുളങ്ങര, സലിം തളങ്കര, കെകെസി മുനീർ, എംഎ റഹ്‌മാൻ, ഷെരീഫ് വില്ല്യാപ്പള്ളി, ഷാജഹാൻ പരപ്പൻ പൊയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
drghd