മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ എംഎം ടീം മലയാളി മനസ്സ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മനാമയിലെ അൽറാബി ആശുപത്രിയിൽ വച്ച് നടന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, എസ് ജി പി ടി, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, ബിഎംഐ, ഇസിജി തുടങ്ങിയ സേവനങ്ങളാണ് നൽകി. പങ്കെടുത്തവർക്ക് ആശുപത്രിയുടെ പ്രിവിലേജ് കാർഡും, ഈ മാസം 24 വരെ ഡോക്ടർ കൺസൽട്ടേഷനുള്ള സൗകര്യവും ലഭിക്കുമെന്ന് എംഎം ടീം ഭാരവാഹികൾ അറിയിച്ചു.
asadsadsadsads