സൗജന്യമെഡിക്കൽ സംഘടിപ്പിച്ചു

ബഹ്റൈനിൽ പ്രവർത്തിക്കുന്ന കേരളാ വുമൺസ് അസോസിയേഷൻ ഓഫ് ബഹ്റൈൻ ദാർ - അൽ ഷിഫ മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രസിഡണ്ട് പ്രവീൺ നായർ, പാലക്കാട് അസോസിയേഷൻ വുമൺസ് വിഭാഗം ഭാരവാഹി സജിത സതീഷ്, വുമൺ ഏക്രോസ് ഫൗണ്ടർ സുമിത്ര പ്രവീൺ എന്നിവർ ആശംസകൾ നേർന്നു.
കേരളാ വുമൺസ് അസോസിയേഷൻ ഓഫ് ബഹ്റൈൻ പ്രസിഡണ്ട് പ്രിയ രാജേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി നിജി സുധീഷ് നന്ദി രേഖപ്പെടുത്തി. ധന്യ മധു , പ്രസീജ അനിൽ, ശ്രീജിത സന്തോഷ്, രജിമ സുരേഷ് എന്നീ എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങ് നിയന്ത്രിച്ചു. ദാർ - അൽ ഷിഫ മാർക്കറ്റിംഗ് മാനേജർ അബ്ദുൾ നജീബിന് ചടങ്ങിൽ മൊമന്റോ സമ്മാനിച്ചു. പ്രയാസമനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായമെത്തിച്ചു കൊടുക്കുന്ന സംഘടനയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് 3306444 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് രക്ഷാധികാരി അനിൽ മടപ്പള്ളി അറിയിച്ചു.
asddsaadsads