ബഹുരാഷ്ട്ര നേവൽ ടാസ്‌ക് ഫോഴ്‌സ് ഈ വർഷം 22 ടണ്ണിലധികം നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്തു

ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര നേവൽ ടാസ്‌ക് ഫോഴ്‌സ് ഈ വർഷം 22 ടണ്ണിലധികം നിരോധിത മയക്കുമരുന്ന് പിടികൂടി നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 320 മില്യൺ ഡോളർ വിലവരുന്നതാണിത്. ഹാഷിഷ്, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, ഫെനെത്തിലിൻ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. യു.കെ, ന്യൂസിലാന്റ്, ആസ്ത്രേലിയ, ബഹ്റൈൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാവികരാണ് ടാസ്ക് ഫോഴ്സിൽ പ്രവർത്തിക്കുന്നത്.
sdsdsdse