പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 15ന്

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ “പൊന്നോണം 2023 “ സെപ്തംബര് 15 വെള്ളിയാഴ്ച സെഗയ ബിഎംസി ഹാളിൽ വെച്ചു രാവിലെ 10 മുതൽ 3 മണിവരെ നടക്കും. പാലക്കാട് പാർലിമെൻറ് അംഗം വികെ ശ്രീകണ്ഠൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബഹ്‌റിനിലെ പ്രമുഖ വ്യവസായിയും പാലക്കാട്ടുകാരനുമായ പമ്പാവാസൻ നായർ വിശിഷ്ടതിഥിയായിരിക്കും. മനിസ് കാറ്ററിംഗ് ഉടമയും പ്രമുഖ പാചക വിദ്ഗ്ധനുമായകരിമ്പുഴ മണി ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യയും പരിപാടിയോടനുബന്ധിച്ച് ഉണ്ടാവും എന്ന് സംഘാടകർ അറിയിച്ചു.
ഐസിആർഎഫ് സെക്രട്ടറി പങ്കജ് നല്ലൂരും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്തും പൊന്നോണം 2023 ഫ്‌ളൈർ പ്രകാശനം നിർവഹിച്ചു. രക്ഷാധികാരികളായ സി. ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ പൊന്നോണം കൺവീനർമാരായ ഹാരിസ് ഇസ്മയിൽ, പ്രശാന്ത്, മുരളി എന്നിവർ സംസാരിച്ചു.
ംും്ി