1902നുശേഷം രാജ്യം രണ്ടാമത്തെ ചൂടേറിയ ജൂലൈയലൂടെയാണ് കടന്നുപോയതെന്ന് റിപ്പോർട്ട്

1902നുശേഷം രാജ്യം രണ്ടാമത്തെ ചൂടേറിയ ജൂലൈയലൂടെയാണ് കടന്നുപോയതെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ കാലാവസ്ഥ ഡയറക്ടറേറ്റ്. പ്രതിമാസ കാലാവസ്ഥ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ശരാശരി താപനില 36.6 സെൽഷ്യസ് ആയിരുന്നു. സാധാരണ ജൂലൈയിൽ അനുഭവപ്പെടുന്ന ചൂടിനേക്കാൾ 1.5 സെൽഷ്യസ് കൂടുതലാണിത്. 1902നുശേഷം ജൂലൈയിലെ ഉയർന്ന ശരാശരി പ്രതിമാസ താപനില 2020ലും 2017ലും രേഖപ്പെടുത്തിയ 36.9 സെൽഷ്യസ് ആയിരുന്നു. മാസത്തിലെ ഉയർന്ന താപനിലയുടെ ശരാശരി 41.0 സെൽഷ്യസ് ആയിരുന്നു. ഇത് സാധാരണ ഉണ്ടാകുന്നതിനേക്കാൾ 1.3 സെൽഷ്യസ് കൂടുതൽ ആണ്.
1946നുശേഷം ജൂലൈയിലെ ആറാമത്തെ ഉയർന്ന ശരാശരി കൂടിയ താപനിലയാണിത്. കഴിഞ്ഞ ജൂലൈയിൽ 19 ദിവസങ്ങളിൽ പരമാവധി താപനില 40 സെൽഷ്യസ് കടന്നു. മൂന്നുദിവസം പരമാവധി താപനില 45 സെൽഷ്യസും കടന്നു. ഏറ്റവും ഉയർന്ന താപനില 46.3 സെൽഷ്യസ് ജൂലൈ 31ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രേഖപ്പെടുത്തിയത്. ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ (ബി.ഐ.സി) രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 2023 ജൂലൈ 18ന് 48.7 സെൽഷ്യസ് ആയിരുന്നു. ദുറത്ത് അൽ ബഹ്‌റൈനിൽ ജൂലൈ 31ന് 47.8 സെൽഷ്യസ് രേഖപ്പെടുത്തി. മാസത്തിലെ ശരാശരി കുറഞ്ഞ താപനില 32.8 സെൽഷ്യസ് ആയിരുന്നു. ഇത് ദീർഘകാല സാധാരണ നിലയേക്കാൾ 1.4 സെൽഷ്യസ് കൂടുതലാണ്. ഇത് 1946നുശേഷം ജൂലൈയിലെ നാലാമത്തെ ഉയർന്ന ശരാശരി കുറഞ്ഞ താപനിലയാണ്. ജൂലൈയിലെ ഏറ്റവും ഉയർന്ന ശരാശരി പ്രതിമാസ കുറഞ്ഞ താപനില 33.6 സെൽഷ്യസ് ആയിരുന്നു.
sdrtydr