ജേക്കബ് തോമസിന് തിരിച്ചടി: ഡ്രഡ്ജര്‍ അഴിമതിയിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ഡ്രഡ്ജർ അഴിമതി കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് സുപ്രീം കോടതിയുടെ തീരുമാനം. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് സുപ്രീം കോടതി നിർദേശം നൽകി. അന്വേഷണം നടത്താമെങ്കിലും ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.
ഡ്രഡ്ജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. നെതര്‍ലന്‍ഡ്സ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി ജേക്കബ് തോമസ് സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നും അപ്പീലിൽ ആരോപിക്കുന്നു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് ജേക്കബ് തോമസിനെതിരെ 2019ലാണ് വിജിലൻസ് കേസെടുത്തത്. പിന്നീട് ഹൈക്കോടതി ഇത് റദ്ദാക്കുകയായിരുന്നു. ഡ്രഡ്ജര്‍ വാങ്ങിയതില്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുള്ള ജേക്കബ് തോമസിന്‍റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പര്‍ച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകള്‍ ഹാജരാക്കിയാണ് ജേക്കബ് തോമസ് ഭരണാനുമതി വാങ്ങിയതെന്നും കരാറിനു മുന്‍പേ അദ്ദേഹം കമ്പനിയുമായി ആശയവിനിമയം നടത്തിയെന്നുമുള്ള ആരോപണത്തില്‍ വിജിലൻസ് അന്വേഷണം നടത്തിയത്.
asdadsadsadsads