കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റി ഭാഷാസമര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

സുരക്ഷിത ബോധത്തിന്റെ ഏഴര പതിറ്റാണ്ട് എന്ന ബാനറിൽ കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല കമ്മിറ്റി ഭാഷാസമര അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസായിരുന്നു മുഖ്യാതിഥി. കെ.എം.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ മലപ്പുറം ജില്ല പ്രസിഡന്റ് ഗഫൂർ അഞ്ചച്ചവടി അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി റഫീഖ് തോട്ടക്കര, ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ, വി എച്ച് അബ്ദുള്ള, സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു.
പരിപാടിയുടെ പ്രചാരണാർഥം നടത്തിയ മത്സരവിജയികളെ ജില്ല ഓർഗനൈസിങ് സെക്രട്ടറി റിയാസ് ഓമാനൂർ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് സാബിർ ഓമാനൂർ, വൈസ് പ്രസിഡന്റ് ഷബീറലി കക്കോവ് എന്നിവർ പ്രഖ്യാപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ. റിയാസ് നന്ദിയും പറഞ്ഞു.
േ്ോ