ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു

‘വിമോചനമാണ് മുഹർറം, പ്രതീക്ഷയുടെ ചുവടുവെപ്പാണ് ഹിജ്റ’ എന്ന പ്രമേയം ആസ്പദമാക്കി ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ റിഫയിലെ ദിശാ സെന്ററിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. സഈദ് റമദാൻ നദ്‍വി, എം എം സുബൈർ എന്നിവർ വിഷയം അവതരിപ്പിച്ചു. ഇതോടൊപ്പം ഇഖ്‍ലാസ് എന്ന വിഷയം യൂനുസ് സലീമും നിയ്യത്ത് എന്ന വിഷയം പി.പി. ജാസിറും അവതരിപ്പിച്ചു. സി. ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാൽ നദ്‍വി ആമുഖ ഭാഷണം നടത്തി.
യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, വനിത വിഭാഗം പ്രസിഡന്റ് സാജിദ സലീം എന്നിവരും സന്നിഹിതരായിരുന്നു.
456e4