ബഹ്റൈനിൽ 350 ഇനം പുതിയ മരുന്നുകൾക്ക് അനുമതി നൽകി


രാജ്യത്ത് 350 ഇനം പുതിയ മരുന്നുകൾക്ക് അനുമതി നൽകിയതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ അറിയിച്ചു.  ഇതോടെ ബഹ്റൈനിൽ വിൽപനക്കും ഉപയോഗത്തിനും അനുമതിയുള്ള മരുന്നുകളുടെ എണ്ണം 3834 ആയി.

എയ്ഡ്സ്, അർബുദം, വൃക്ക രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, ഹോർമോൺ ചികിത്സ തുടങ്ങിയവക്കടക്കമുള്ള പുതിയ മരുന്നുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതോടൊപ്പം 38 പുതിയ ഫാർമസികൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഫാർമസികളുടെ എണ്ണം 411 ആയി വർദ്ധിച്ചു. 

article-image

esrtes

You might also like

Most Viewed