പൊലീസ് റെയ്ഡിനിടെ ഒൻപത് പേർ കൊല്ലപ്പെട്ടു; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്


ബ്രസീലിലെ റിയോ ഡി ജനീറോയിലെ പൊലീസ് റെയ്ഡിനിടെ ഒൻപത് പേർ കൊല്ലപ്പെടുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. വില ക്രൂസീറോ ഫവേലയിലെ കുറ്റവാളികളെന്ന് സംശയിക്കുന്നവരാണ് ആദ്യം വെടിയുതിർത്തത്. വെടിയേറ്റ ഒമ്പത് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ റിയോയിൽ മാത്രം ഒതുങ്ങുന്നില്ല. സാവോപോളോയിലെ പബ്ലിക് സെക്യൂരിറ്റി സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ദിവസം നടന്ന പൊലീസ് ഓപ്പറേഷനിൽ മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് റിയോ ഡി ജനീറോയിലും റെയ്ഡ് നടക്കുന്നത്. ഇതേ തുടർന്ന് വ്യാപക പ്രതിഷേധമാണ് രാജ്യമൊട്ടാകെ നടക്കുന്നത്.

കഴിഞ്ഞാഴ്ച വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിൽ മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിട്ടുള്ള മൂന്ന് പൊലീസ് ഓപ്പറേഷനുകളിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം റിയോ ഡി ജനീറോയിലെ അക്രമവും സംഘടിത കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിലുള്ള സംസ്ഥാന ഗവൺമെന്റിന്റെ വീഴ്ച്ച സമീപ വർഷങ്ങളിൽ വിമർശനത്തിന് വിധേയമായിട്ടുണ്ട്. മുമ്പും പൊലീസ് ഓപ്പറേഷനിൽ രക്തച്ചൊരിച്ചിൽ നടന്ന സ്ഥലമാണ് വിലാ ക്രൂസീറോ. ഇതിന് മുൻപ് മറ്റൊരു റെയ്ഡിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. 2022 മെയ് മാസത്തിൽ നടന്ന ഒരു തീപിടുത്തത്തിൽ 20 ലധികം പേർ മരിക്കുകയും ചെയ്തു.

article-image

asddsaadsads

article-image

asddsaadsads

You might also like

Most Viewed