ബഹ്റൈനിൽനിന്ന് തിങ്കളാഴ്ചകളിൽ ഡൽഹിക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം താൽക്കാലികമായി റദ്ദാക്കി

ബഹ്റൈനിൽനിന്ന് തിങ്കളാഴ്ചകളിൽ ഡൽഹിക്ക് സർവിസ് നടത്തുന്ന ΑΙ939/940 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആഗസ്റ്റ് ഏഴു മുതൽ ഒക്‌ടോബർ 24 വരെ റദ്ദാക്കി. റദ്ദാക്കിയ ഫ്ലൈറ്റുകൾക്ക്, അധിക ചാർജ് കൂടാതെ ലഭ്യമായ ഏറ്റവും അടുത്തുള്ള ഇതര ഫ്ലൈറ്റുകളിൽ ടിക്കറ്റെടുക്കാം.
ഇതര ഫ്ലൈറ്റുകളിലെ സീറ്റ് ലഭ്യത പൂർണമായി ഉറപ്പുവരുത്താൻ കഴിയാത്തതിനാൽ ബുക്കിങ്ങുകൾ പൂർണമായും റീഫണ്ട് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.