ഐവൈസിസി ഹിദ്ദ്− അറാദ് ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഐവൈസിസി ഹിദ്ദ്− അറാദ് ഏരിയ കമ്മിറ്റി മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റമ്പതോളം പ്രവാസികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ അലോപതി, ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച്  ആവശ്യമായ നിർദേശങ്ങൾ നൽകി. ഐവൈസിസി ഹിദ്−അറാദ് ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവീൺ ആന്റണി സ്വാഗതം പറഞ്ഞു. സാമൂഹ്യപ്രവർത്തകൻ  ഫ്രാൻസിസ് കൈതാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഗിരീഷ് കുമാർ, സെയിൽസ് & മാർക്കറ്റിംഗ് പ്രതിനിധി ആൽഫ,ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി,സെക്രട്ടറി അലൻ ഐസക്,ട്രഷറർ നിധീഷ് ചന്ദ്രൻ,ദേശീയ കമ്മറ്റി ഭാരവാഹികളായ അനസ് റഹിം,ബേസിൽ നെല്ലിമറ്റം എന്നിവർ സംസാരിച്ചു. റോബിൻ കോശി നന്ദി  രേഖപ്പെടുത്തി. 

article-image

asf

You might also like

  • Lulu Exchange
  • Straight Forward

Most Viewed