ക്യാപിറ്റൽ, നോർത്തേൺ, സൗത്തേൺ ഗവർണറേറ്റുകളിൽ എൽഎംആർഎയുടെ പരിശോധന


നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, നോർത്തേൺ, സൗത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പ്രത്യേക പരിശോധനകൾ നടത്തി. ഈ ഗവർണറേറ്റുകളിലെ തൊഴിലിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് എൽഎംആർഎ പരിശോധനകൾ നടത്തിയത്.

ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

article-image

േു്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed