പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽ പരം ആളുകൾ പങ്കെടുത്തു
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14ന് മനാമ അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽ പരം ആളുകൾ പങ്കെടുത്തു. ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ് റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനും ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭിച്ചു.
ക്യാമ്പ് കോ ഓർഡിനേറ്റർ ജയേഷ് കുറുപ്പ്, പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, ബിനു തുമ്പമൺ, രഞ്ജു ആർ നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, ബിജൊ തോമസ്, വിനീത് വി.പി, സുനു കുരുവിള, അനിൽ കുമാർ, അരുൺ പ്രസാദ്,ഫിന്നി എബ്രഹാം,ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വർഗ്ഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ംുിംു

