സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ബഹുജന പങ്കാളിത്തത്തോടെ ബഹ്റൈനിൽ രൂപവത്കരിക്കപ്പെട്ട സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ ലോഗോ മനാമ കെ സിറ്റി ഹാളിൽ പ്രകാശനം ചെയ്തു. സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ വെബ് സൈറ്റ് ഉടൻ പ്രസിദ്ധീകരിക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബദറുദ്ധീൻ പൂവാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് ചെയർമാന്മാരായ കെ.ടി സലീം, നജീബ് കടലായി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗം രാമത്ത് ഹരിദാസ് സ്വാഗതവും മനോജ് വടകര നന്ദിയും പറഞ്ഞു.
cvxxv

