ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം വേനൽക്കാല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീമിന്റെ മൂന്നാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി ദിൽമുനിയയിൽ ഉള്ള ഒരു വർക്ക്‌സൈറ്റിൽ ഏകദേശം ഇരുനൂറ്റി അൻപതോളം തൊഴിലാളികൾക് കുപ്പിവെള്ളവും പഴങ്ങളും, ലാബാനും, ബിരിയാണിയും വിതരണം ചെയ്ത് സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വികെ തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറി നിഷ രംഗ, തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 കോ−ഓർഡിനേറ്റർമാരായ മുരളി നോമുല, നൗഷാദ്, കൂടാതെ ഐസിആർഎഫ് അംഗങ്ങളായ ശിവകുമാർ, ക്ലിഫോർഡ് കൊറിയ, കെ ടി സലിം, രംഗരാജൻ കൂടാതെ ട്രെയിനികളും ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു.
dfghh

