രാജ്യത്ത് നടപ്പിലാക്കുന്ന മെഗാ പ്രോജക്ടുകൾക്ക് ഗോൾഡൻ ലൈസൻസ് നൽകാനുള്ള തീരുമാനം രാജ്യ വികസനത്തിലെ നാഴികക്കല്ലായി മാറും

രാജ്യത്ത് നടപ്പിലാക്കുന്ന മെഗാ പ്രോജക്ടുകൾക്ക് ഗോൾഡൻ ലൈസൻസ് നൽകാനുള്ള തീരുമാനം രാജ്യ വികസനത്തിലെ നാഴികക്കല്ലായി മാറുമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നത് ഉൾപ്പെടെ നിക്ഷേപകർക്ക് വിപുലമായ ആനുകൂല്യങ്ങളാണ് ഗോൾഡൻ ലൈസൻസ് വഴി ലഭിക്കുന്നത്. ഈഗിൾ ഹിൽസ് ദിയാർ കമ്പനിക്ക് ഗോൾഡൻ ലൈസൻസ് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലക്ക് നൽകുന്ന പ്രത്യേകാവകാശങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ അനുവദിക്കുന്ന അന്തരീക്ഷമാണ് നിലവിലുള്ളതെന്നും, ഇത് രാജ്യത്തിന്റെ വളർച്ചയെ ഗുണപരമായി സ്വാധീനിക്കുമെന്നും റിറ സിഇഒ അഭിപ്രായപ്പെട്ടു. ഈഗിൾ ഹിൽസ് ദിയാർ മാനേജിങ് ഡയറക്ടർ ഡോ. മഹർ അൽ−ഷെർ, ഈഗിൾ ഹിൽസ് ദിയാർ ഡയറക്ടർ ജനറൽ ഹൈതം യൂസിഫ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
്ു്ംിു