ബഹ്റൈൻ രാജാവുമായി ബാപ്കോ ചെയർമാൻ കൂടികാഴ്ച്ച നടത്തി


സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തെ സഹായിക്കാനും, മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് ആധുനീകരണം കൊണ്ടുവരാനുമാണ് ബാപ്കോ ലക്ഷ്യമിടുന്നതെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി നടത്തിയ കൂടികാഴ്ച്ചയിൽ ചെയർമാൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. പരമ്പരാഗത ഊർജോത്പാദന രീതികളിൽ നിന്ന് മാറി പുനുരുദ്പാദന ഊർജ്ജത്തിൽ ബാപ്കോ എനർജീസ് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈൻ രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, ബാപ്കോ എനർജീസ് ബോർഡ് അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. എനർജി ഫോർ ഫ്യൂച്ചർ ജനറേഷൻസ് എന്ന മുദ്രവാക്യമാണ് ബാപ്കോ എനർജീസ് മുമ്പോട്ട് വെക്കുന്നത്. 

article-image

്ിപു

You might also like

Most Viewed