ബഹ്റൈനിലെ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ബദാം ഫെസ്റ്റിവൽ ഇന്ന് മുതൽ

ബഹ്റൈനിലെ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ബദാം ഫെസ്റ്റിവൽ ആരംഭിക്കുന്നു. ഇന്ന് വൈകീട്ട് നാലു മുതൽ ആരംഭിക്കുന്ന ഫെസ്റ്റിവൽ രണ്ടാഴ്ചയാണ് ഉണ്ടാവുക. രാത്രി 9 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനാനുമതി ഉള്ളത്. ഫെസ്റ്റിവലിന്റെ എല്ലാ ഒരുക്കവും പൂർത്തിയായതായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കാർഷിക കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഒറൈബി പറഞ്ഞു.
നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്‌മെന്റ് ബഹ്‌റൈൻ അഗ്രികൾചറൽ കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്. ബദാം ഉത്പ്പന്നങ്ങളുമായി 15 കർഷകരും, ബദാം വിഭവങ്ങളുമായി നാലു റസ്റ്റാറന്റുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ബദാം കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
രപുരു