ബഹ്റൈനിൽ ആത്മീയ ചികിത്സയുടെ മറവിൽ ദമ്പതികളിൽ നിന്ന് ലക്ഷം ദീനാർ തട്ടിയെടുത്ത കേസിലെ പ്രതിക്ക് മൂന്നു വർഷം തടവ്

ആത്മീയ ചികിത്സയുടെ മറവിൽ ദമ്പതികളിൽ നിന്ന് ലക്ഷം ദീനാർ തട്ടിയെടുത്ത കേസിലെ പ്രതിക്ക് മൂന്നു വർഷം തടവിന് ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. 29കാരനിൽനിന്ന് ആത്മീയ ചികിത്സയുടെ മറവിൽ പണം തട്ടിയെടുത്തതായി പരാതിക്കാർ കേസ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തിയത്. ഖുർആൻകൊണ്ട് ചികിത്സിക്കുന്ന ശൈഖാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്.
സ്വർണം, രണ്ട് കാറുകൾ, ഭൂമി, പണം എന്നിവയാണ് തട്ടിയെടുത്തത്. ബുദയ്യ പൊലീസ് സ്റ്റേഷനിലാണ് 37കാരിയും അവരുടെ ഭർത്താവും ഇതുസംബന്ധിച്ച് പരാതി നൽകിയത്.
estset