സുഡാനിലെ ബഹ്റൈൻ എംബസി കെട്ടിടത്തിലും അംബാസഡറുടെ വീട്ടിലും ആയുധധാരികൾ അതിക്രമിച്ചു കയറിയ നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു

സുഡാനിലെ ബഹ്റൈൻ എംബസി കെട്ടിടത്തിലും അംബാസഡറുടെ വീട്ടിലും ആയുധ ധാരികൾ അതിക്രമിച്ചു കടക്കുകയും കേടുവരുത്തുകയും ചെയ്ത നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും നയതന്ത്ര മാനദണ്ഡങ്ങൾക്കും വിരുദ്ധമായ നടപടിയാണിത്.
സുഡാനിലെ അതിക്രമങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാവശ്യമായ നടപടികൾ അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളേണ്ടതുണ്ടെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി.
sdgdxg