കെ.എസ്.സി.എ എൻ.എസ്.എസ് സ്‌പീക്കർസ് ഫോറം സീസൺ 3 ഇൻഡക്ഷൻ സെറിമണി നടത്തി

കെ.എസ്.സി.എ എൻ.എസ്.എസ് സ്‌പീക്കർസ് ഫോറം സീസൺ 3 യുടെ ഇൻഡക്ഷൻ സെറിമണി ഈമാസം നാലാം തീയതി കെ.എസ്.സി.എ യുടെ ഹാളിൽ വച്ച് നടന്നു. കെ.എസ്.സി.എ എൻ.എസ്.എസ് പ്രസിഡന്റ് ശ്രീ പ്രവീൺ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ സതീഷ് നായർ സ്വാഗത പ്രസംഗം നടത്തി. ഐസിആർഎഫ്Iന്റെ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് രമ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഒൻപത് (9) അംഗ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നടന്നു. പിന്നീട മലയാള ഭാഷാ സ്നേഹിയും അധ്യാപകനുമായ പി.പി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
കെ.എസ്.സി.എ സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ രഞ്ചു ആർ നായർ, സ്‌പീക്കർസ് ഫോറം മെന്റർ വിശ്വനാഥൻ ഭാസ്കരൻ, കൺവീനർ രാജേഷ്, മുൻ സ്‌പീക്കർസ് ഫോറം പ്രസിഡന്റ് പ്രദീപ് ഭാസ്കരൻ, നിയുക്ത പ്രസിഡന്റ് രമ സന്തോഷ് ,അഡ്വൈസറി ബോർഡ് മെമ്പർ സുമിത്ര പ്രവീൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്‌പീക്കർസ് ഫോറം വൈസ് പ്രസിഡന്റ് രജനി ശ്രീഹരി നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ അവതാരകാരായ സുമ മനോഹറും ഷൈൻ നായരും ചടങ്ങിനെ നിയന്ത്രിച്ചു.
കെ.എസ്.സി.എ എൻ.എസ്.എസ് സ്‌പീക്കർസ് ഫോറം സീസൺ 3 യുടെ ഇൻഡക്ഷൻ സെറിമണി ഈമാസം നാലാം തീയതി കെ.എസ്.സി.എ യുടെ ഹാളിൽ വച്ച് നടന്നു.
bbvbnvbnv