അംബാസഡർ പീയൂഷ് ശ്രീവാസ്തവക്ക് യാത്രയയപ്പ്


ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവക്കും പത്നി മോണിക്ക ശ്രീവാസ്തവക്കും യാത്രയയപ്പ് നൽകി. ബഹ്‌റൈനിലെ തന്റെ കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി ഡൽഹിയിലേക്ക് ഉടൻ യാത്രയാകും. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ഭാരവാഹികൾ അംബാസഡറെയും പത്നിയെയും ആദരിച്ചു.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി ബന്ധങ്ങളിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു. ബഹ്‌റൈൻ സർക്കാർ ഉദ്യോഗസ്ഥരുമായും പ്രാദേശിക സംഘടനകളുമായും കമ്യൂണിറ്റി അംഗങ്ങളുമായും അദ്ദേഹം സജീവമായി ഇടപഴകുകയും സഹകരിക്കുകയും ചെയ്തതായി ഐ.സി.ആർ.എഫ് ചെയർമാൻ ചൂണ്ടിക്കാട്ടി.
ബഹ്‌റൈൻ സർക്കാറിൽനിന്നും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളിൽനിന്നും ലഭിച്ച ഊഷ്മള സ്വീകരണത്തിനും പിന്തുണക്കും അംബാസഡർ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ കീൻ ഫോർ ബഹ്റൈൻ, കോസ്റ്റ് അക്കൗണ്ട് ഓഫ് ഇന്ത്യ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തെലുഗു കലാസമിതി, ബഹ്റൈൻ പ്രതിഭ, എസ്.എൻ.സി.എസ്, കേരള ഫാർമസിസ്റ്റ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റിസ്റ്റ്സ് ഓഫ് ബഹ്റൈൻ, കെ.സി.എ, പാലക്കാട് ആർട്ട് ആൻഡ് കൾച്ചറൽ തിയറ്റർ, ബഹ്‌റൈൻ നവകേരള, ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി, കാൻസർ കെയർ ഗ്രൂപ്, സംസ്‌കൃതി ബഹ്‌റൈൻ, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം, പടവ് തുടങ്ങിയ അസോസിയേഷനുകളും അംബാസഡറെ ആദരിച്ചു.

article-image

adsadsdfs

You might also like

Most Viewed