എം.എ മുഹമ്മദ് ജമാലിനെ ആദരിക്കുന്നു

വയനാട് മുസ്ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപങ്ങളുടെയും മുഖ്യ കാര്യദർശിയും വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ 65 വർഷത്തിലേറെ കാലമായി നേതൃത്വം വഹിക്കുന്ന എം.എ മുഹമ്മദ് ജമാലിനെ ബഹ്റൈനിലെ ചാപ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. നാളെ വൈകീട്ട് 8.30ന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സ്നേഹാദരം എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ റാഷിദ് ഗസ്സാലി, മുജീബ് ഫൈസി, അണിയാരത്ത് മമ്മൂട്ടി ഹാജി തുടങ്ങിയവർ പങ്കെടുക്കും. ബഹ്റൈൻ സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. എംഎ മുഹമ്മദ് ജമാലിന്റെ ”സച്ചരിതന്റെ ഉദ്യാനം”എന്ന ജീവ ചരിത്ര പുസ്തകത്തിന്റെ പ്രകാശനം ബഹ്റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ നിർവഹിക്കും.
ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ചാപ്റ്റർ വർക്കിംഗ് പ്രസിഡന്റും ചെയർമാനുമായ അഷ്റഫ് കാട്ടിൽ പീടിക, സ്നേഹാദരം കമ്മിറ്റി കൺവീനർ ശറഫുദ്ധീൻ മാരായമംഗലം, ഡബ്ല്യു എം ഒ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി കാസിം റഹ്മാനി വയനാട്, നസീർ ഇഷ്ടം വടയം, റഫീഖ് നാദാപുരം, ഇസ്മായിൽ പയ്യന്നൂർ, ഹുസൈൻ പിടി, ഹുസൈൻ മാക്കിയാട് എന്നിവർ പങ്കെടുത്തു.
ryd