ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പരാതിയെന്ന് ഗുസ്തി താരത്തിന്‍റെ പിതാവ്


ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നൽകിയത് വ്യാജ പരാതിയെന്ന് ഗുസ്തി താരത്തിന്‍റെ പിതാവ്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത പെണ്‍കുട്ടിയുടെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാത്തതിൽ വിരോധമുണ്ടായിരുന്നു. ഇതിൽ പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയത്. കേസ് കോടതിയിൽ എത്തും മുൻപ് തെറ്റ് തിരുത്തുന്നുവെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങൾ കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയിൽ ജൂണ്‍ 15നകം ബ്രിജ് ഭൂഷണെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെ ഗുസ്തി താരങ്ങൾ സമരം തത്കാലത്തേക്കു പിൻവലിച്ചിരുന്നു. അതേസമയം പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്‍റെ അറസ്റ്റു വൈകുമെന്നാണ് റിപ്പോർട്ട്. കേസ് കൂടുതൽ ദുർബലമാകാനും സാധ്യതയുണ്ട്.

article-image

asadsadsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed