ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അനുശോചനമറിയിച്ച് ബഹ്റൈൻ രാജാവും പ്രധാനമന്ത്രിയും

ഒഡിഷയിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമുവിനെ അനുശോചനമറിയിച്ചു.
ദുരന്തങ്ങൾ നേരിടാനും ഇരകൾക്കാവശ്യമായ സഹായങ്ങളെത്തിക്കാനും ഇന്ത്യൻ സർക്കാറിന് സാധ്യമാകട്ടെയെന്നും പരിക്കേറ്റവർ പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
dfgd