പരിസ്ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്തമാക്കാൻ മന്ത്രിസഭ യോഗം ആഹ്വാനം ചെയ്തു


പരിസ്ഥിതി സുരക്ഷക്കായി ശ്രമങ്ങൾ ശക്തമാക്കാൻ  മന്ത്രിസഭ യോഗം ആഹ്വാനം ചെയ്തു. ജൂൺ അഞ്ച് ലോക പരിസ്ഥിതിദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ ആഘാതത്തിൽനിന്ന് പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി ശക്തിപ്പെടുത്താനും കാർബൺ ബഹിർഗമനം കുറക്കുന്നതിനായി കൂടുതൽ വൃക്ഷത്തൈകൾ നടാനും തീരുമാനിച്ചത്. ഈവർഷം മൊത്തം 2,30,000 മരങ്ങൾ നടാനായിരുന്നു പദ്ധതി. എന്നാലിത് 4,60,000 മരങ്ങളായി വർധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.

യു.എൻ പരിസ്ഥിതി സുരക്ഷ പദ്ധതിപ്രകാരം 2035ഓടെ നിലവിലുള്ള മരങ്ങളുടെ നാലിരട്ടിയാക്കാനാണ് നിർദേശമുള്ളത്. ഗുദൈബിയ പാലസിൽ നടന്ന  കാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അദ്ധ്യക്ഷനായിരുന്നു.

article-image

cvhgv

You might also like

  • Straight Forward

Most Viewed