സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മെയ് 1, ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അലൈഡ് മിഡിൽ ഈസ്റ്റ് കമ്പനിയിൽ വച്ച് അൽഹിലാൽ ഹോസ്പിറ്റലിന്റെയും, ഡോ. സജി എബ്രഹാം ദന്തൽ ക്ലിനിക്കിന്റെയും, മാസ്ക്കത്തി ഫാർമസിയുടെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200 ൽ പരം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിന് ശേഷം നടന്ന മെയ് ദിന സമ്മേളനത്തിൽ ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ അധ്യക്ഷത വഹിച്ചു.

ഇടവക വൈസ് പ്രസിഡന്റ് മാത്യു വർക്കി അക്കരക്കുന്നേൽ, ട്രഷറർ ബൈജു P M, അലൈഡ് മിഡിൽ ഈസ്റ്റ് കമ്പനി QHSE വിശാഖ്, അൽഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ പ്രീതം ഷെട്ടി, ഡോ. ഫർസാന, അൽഹിലാൽ ഹോസ്പിറ്റൽ, ഡോ. സജി എബ്രഹാം ദന്തൽ ക്ലിനിക്കിനെ പ്രതിനിധീകരിച്ച് ഡോ. ജോബിൻ എന്നിവർ മെയ് ദിന ആശംസകൾ നേർന്നു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ജിനോ സ്കറിയ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജിതിൻ കുര്യൻ നന്ദിയും അർപ്പിച്ചു. സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷന്റെയും, സോഷ്യൽ സർവീസ് ലീഗിന്റെയും, മെഡിക്കൽ വിങ്ങിന്റെയും പ്രവർത്തകർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

article-image

മെയ് 1, ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അലൈഡ് മിഡിൽ ഈസ്റ്റ് കമ്പനിയിൽ വച്ച് അൽഹിലാൽ ഹോസ്പിറ്റലിന്റെയും, ഡോ. സജി എബ്രഹാം ദന്തൽ ക്ലിനിക്കിന്റെയും, മാസ്ക്കത്തി ഫാർമസിയുടെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

article-image

dsfdfsafd

You might also like

  • NEC

Most Viewed