മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കീഴിലുള്ള മലയാളം പാഠശാല പുനരാരംഭിച്ചു
ഗുരുദേവ സോഷ്യൽ സൊസൈറ്റി സൽമാനിയ കാനു ഗാർഡൻ കുമാരനാശാൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മലയാള മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കീഴിലുള്ള മലയാളം പാഠശാലയുടെ പ്രവർത്തന ഉദ്ഘാടനം മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. മലയാളം പാഠശാലയെക്കുറിച്ചും പാഠശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഈ വരുന്ന12 ആം തീയതി വെള്ളിയാഴ്ച കേരള സമാജത്തിൽ വച്ച് നടക്കുന്ന വിശ്വ മലയാളം പരിപാടിയെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റിയുടെ ആക്ടിംഗ് ചെയർമാൻ സതീഷ് കുമാർ അധ്യക്ഷ പ്രസംഗവും സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ബിനു രാജ് സ്വാഗതവും പറഞ്ഞു.
സുരേഷ് മാഷ് ചെറുകുന്ന്, സുനീഷ് സാസ്കോ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു മലയാളം പാഠശാല കൺവീനർ അജിത് പ്രസാദ് നന്ദി രേഖപ്പെടുത്തി. പാഠശാലയുടെ അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും Asst. സെക്രട്ടറി ദേവദത്തൻ (36050062) കൺവീനർ അജിത് പ്രസാദ്(39613858) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഗുരുദേവ സോഷ്യൽ സൊസൈറ്റി സൽമാനിയ കാനു ഗാർഡൻ കുമാരനാശാൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മലയാള മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കീഴിലുള്ള മലയാളം പാഠശാലയുടെ പ്രവർത്തന ഉദ്ഘാടനം മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
dfsfdsfds
