പി.എൻ. അബ്ദുൽ ലത്തീഫ് മദനി ബഹ്റൈനിൽ

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റും പ്രഗത്ഭ വാഗ്മിയുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി തർബിയ ഇസ്‌ലാമിക് സൊസൈറ്റിയുടെ വിശിഷ്ടാതിഥിയായി ബഹ്റൈനിൽ എത്തുന്നു. തർബിയ ഇസ്‌ലാമിക് സൊസൈറ്റി ശവ്വാൽ 2നു ഉമ്മുൽ ഹസം കിംഗ് ഖാലിദ് മസ്ജിദ് പരിസരത്ത് ഒരുക്കിയ ഗ്രാന്റ് ഇഫ്താർ ടെന്റിൽ സംഘടിപ്പിക്കുന്ന ഈദ് സംഗമത്തിലെ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്ന ആദ്ദേഹം, ഹൂറ ഉമ്മു അയ്മൻ സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന ഈദ് ഗാഹിനും നേതൃത്വം നൽകും. ഈദ് നമസ്കാരം കാലത്ത് 5:28നാണു നടക്കുക.
പെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന പരിപാടിയിൽ മദ്രസാ വിദ്യാർത്ഥികളുടെ കലാപരിപാടികളും റയ്യാൻ സ്റ്റഡി സെന്റർ നടത്തി വരുന്ന റമദാൻ ക്വിസിലെ വിജയികൾക്കുള്ള സമ്മാന ദാനവും ഉണ്ടായിരിക്കുന്നതാണെന്നും, സ്ത്രീകൾക്കംു കുട്ടികൾക്കും പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രോഗ്രാം കൺവീനർ അറിയിച്ചു.
ുപഹുരു